മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
രണ്ട് തരത്തിലുള്ള അന്വേഷണമാണ് നിലവില്‍ കെ. ടി. ജലീലിനെതിരെ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള വിവരശേഖരണവുമാണ് നിലവില്‍ നടക്കുന്നത്. കേരളത്തിലെ വിവിധ കോടതികളില്‍ ജലീലിനെതിരെ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്തവര്‍ അതിന്റെ അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അത്തരത്തില്‍ പത്തോളം അപേക്ഷകള്‍ നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ അനുമതി നല്‍കുന്ന നടപടികളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് കെ.ടി. ജലീലിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
further updates soon…
Story Highlights – Union Finance Ministry probe, k t jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here