Advertisement

ആരോപണം നേരിടുന്ന ബിജെപി നേതാവ് ചടങ്ങിൽ; ഡൽഹി കലാപത്തെ കുറിച്ചുള്ള പുസ്തകം പിൻവലിച്ച് പ്രസാധകർ

August 23, 2020
Google News 1 minute Read

ഡൽഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന പുസ്തകം പിൻവലിച്ചു. പുസ്തകത്തിന്റെ പ്രമോഷൻ ചടങ്ങിൽ ഡൽഹി കലാപത്തിന്റെ ആസൂത്രകനെന്ന് വിശേഷിപ്പിക്കപ്പെട്ട ബിജെപി നേതാവ് കപിൽ മിശ്ര പങ്കെടുത്തത് വിവാദമായതോടെയാണ് ബ്ലൂംസ്‌ബെറി പുസ്തകം പിൻവലിച്ചത്.

മോണിക്ക അറോറ, സോണാലി ചിതൽകർ, പ്രേരണ മൽഹോത്ര എന്നിവർ ചേർന്ന് എഴുതി പുസ്തകം അടുത്ത മാസമായിരുന്നു പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നത്. രചയിതാക്കളിൽ ഒരാളായ മോണിക്ക അറോറ സംഘടിപ്പിച്ച പുസ്തകത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് കപിൽ മിശ്ര പങ്കെടുത്തത്. സംഭവം ചർച്ചയായതോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ബ്ലൂംസ്‌ബെറി തീരുമാനിച്ചത്.

Read Also :പുരസ്‌കാര തുക ഡൽഹി കലാപ ഇരകൾക്ക് നൽകി സീതാറാം യെച്ചൂരി

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യ തലസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് സംഘർഷം കലാപത്തിലേക്ക് മാറുകയായിരുന്നു.

Story Highlights Delhi riots, Bloomsbury India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here