ചമ്പക്കര മാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

ചമ്പക്കര മാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. മാർക്കറ്റ് തുറക്കുന്നതിന് ജില്ലാ കളക്ടർ എസ് സുഹാസ് അനുമതി നൽകി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിനാണ് മാർക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. മാർക്കറ്റിലേക്ക് ഒരു എൻട്രിയും എക്‌സിറ്റും മാത്രമേ ഉണ്ടായിരിക്കൂ. മാർക്കറ്റിൽ ചില്ലറ മത്സ്യവിൽപന അനുവദിക്കില്ല. രാവിലെ 7 മണി വരെയാണ് മാർക്കറ്റിന്റെ പ്രവർത്തന സമയം.
നേരത്തെ നിയന്ത്രണങ്ങൾ പാലിച്ച് മാർക്കറ്റ് തുറക്കാൻ അനുമതി തേടി കളക്ടർക്ക് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ ആർ വിശ്വനാഖ് മാർക്കറ്റിലെത്തി തയാറെടുപ്പുകൾ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയത്.
Story Highlights – chambakkara market opens today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here