Advertisement

മലപ്പുറത്ത് രണ്ട് കൊവിഡ് മരണം കൂടി; പത്തനംതിട്ടയിലും ഒരാൾ മരിച്ചു

August 23, 2020
Google News 1 minute Read

മലപ്പുറം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം ഉണ്ടായത്. മലപ്പുറം അരിമ്പ്ര സ്വദേശി ഫാത്തിമ (70), പാലക്കാട് തച്ചമ്പാറ സ്വാദേശി ബാബു വർഗീസ് (66) എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയിൽ പന്തളം കുരമ്പാല ഗിരിജാഭവനത്തിൽ മീനാക്ഷിയമ്മയാണ് മരിച്ചത്. 60 വയസായിരുന്നു.

മരിച്ച ഫാത്തിമക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഉണ്ടായിരുന്നു. 16ാം തിയതിയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ ചികിത്സയിലായിരുന്നു. മരിച്ച ബാബു വർഗീസിനും പ്രമേഹ രോഗവും വൃക്ക രോഗങ്ങളുമുണ്ടായിരുന്നു. ഇയാളും 16ാം തിയതിയാണ് മെഡിക്കൽ കോളജിലെത്തിയത്.

Read Also : മലപ്പുറത്ത് 186 പേർക്ക് കൊവിഡ്; രോഗവ്യാപനം കുറക്കാൻ ജനകീയ ഇടപെടൽ അനിവാര്യമെന്ന് കളക്ടർ

നേരത്തെയും ഇന്ന് മലപ്പുറത്ത് കൊവിഡ് മരണമുണ്ടായി. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ രോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്.

പത്തനംതിട്ടയിൽ കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കണ്ണൂരിൽ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ച് പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

Story Highlights covid death, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here