Advertisement

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

August 23, 2020
Google News 1 minute Read
covid severe in maharshtra andhra pradesh

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു.

അതിവേഗമാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. നിലവില്‍ 30 ലക്ഷത്തിനടുത്താണ് കൊവിഡ് രോഗബാധിതരുള്ളത് .ഓഗസ്റ്റ് 21നാണ് രോഗബാധിതരുടെ എണ്ണം 29 ലക്ഷം കടന്നത്. തുടർച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ 14,000 ന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകൾ. 297 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,71,942ഉം, മരണം 21,995ഉം ആയി. രോഗവ്യാപനം രൂക്ഷമായ പൂനെയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ആന്ധ്രപ്രദേശിൽ 10,276 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 3,45,216 ആയി ഉയർന്നു. കർണാടകയിൽ 7,330 പുതിയ രോഗികളും 93 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,71,876ഉം, മരണം 4,615ഉം ആയി. ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ 2,979 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 5,980 പുതിയ കേസുകൾ. 80 പേർ മരിച്ചു. തെലങ്കാനയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഉത്തർപ്രദേശ് , പശ്ചിമബംഗാൾ, അസം,ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗം പടരുക്കയാണ്

അതേസമയം, പഞ്ചാബ് ജയിൽ മന്ത്രി സുഖ്ജിന്ദർ സിങ് രൺദാവയ്ക്കും, ഒഡിഷയിലെ ബി.ജെ.ഡി എംപി മഞ്ജുലത മണ്ഡലിനും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights coronavirus, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here