Advertisement

തണ്ണീർമത്തനു ശേഷം ‘സൂപ്പർ ശരണ്യ’യുമായി ഗിരീഷ് എഡി

August 23, 2020
3 minutes Read
Girish AD Super Sharanya

സൂപ്പർ ഹിറ്റായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമക്ക് ശേഷം തൻ്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ഗിരീഷ് എഡി. ചിത്രത്തിൻ്റെ രചനയും സംവിധാനവും സഹനിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷബിൻ ബക്കർ ആണ് ഗിരീഷിനൊപ്പം സൂപ്പർ ശരണ്യ നിർമ്മിക്കുക. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്ററുകൾ സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.

Read Also : ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ അശ്വതി ടീച്ചറുടെ കല്യാണം; വീഡിയോ

തണ്ണീർമത്തനിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ സുപരിചിതനായ അർജുൻ അശോകൻ എന്നിവരുടെ രണ്ട് പോസ്റ്ററുകളാണ് ഗിരീഷ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചത്. സജിത്ത് പുരുഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ആകാശ് വർഗീസ് എഡിറ്റിങ് നിർവഹിക്കും. സംഗീതം ജസ്റ്റിൻ വർഗീസ്.

സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഷൂട്ടിംഗ് മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിച്ചാവണമെന്നും നിര്‍ദേശം.

Read Also : സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി

സന്ദർശകരോ കാഴ്ചക്കാരോ ഷൂട്ടിംഗ് ലൊക്കേഷനിൽ പാടില്ല. സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനും സെറ്റിൽ സൗകര്യം വേണമെന്നും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. സെറ്റിനുള്ളിൽ തുപ്പാൻ പാടില്ല, കൂടാതെ സെറ്റിൽ ആരെങ്കിലും രോഗ ബാധിതനായാൽ ഉടൻ അണുനശീകരണം നടത്തണം. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ ഐസൊലേറ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

സെറ്റിലുള്ള അഭിനേതാക്കൾ ഒഴികെയുള്ളവർ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈയിലിസ്റ്റ് തുടങ്ങിയവർ പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിനുള്ളവർ മാത്രം ലൊക്കേഷനിൽ എത്തിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights Girish AD announces movie Super Sharanya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top