ചരിത്രം തിരുത്താൻ പിഎസ്ജി; നാളെ ചാമ്പ്യൻസ് ലീഗിൽ കലാശക്കൊട്ട്

psg bayern champions lague

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കുമാണ് യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് പോർച്ചുഗലിലെ ലിസ്ബണിലാണ് മത്സരം നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്.

പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലായി ബൊറൂഷ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ഫ്രഞ്ച് ചാമ്പ്യൻനാർ ക്വാർട്ടറിലെത്തിയത്. കൊവിഡ് ഇടവേളക്ക് ശേഷമായിരുന്നു ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ. ക്വാർട്ടർ ഫൈനലിൽ കറുത്ത കുതിരകളായ അറ്റലാൻ്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്‌ജി തകർത്തു. സെമിയിൽ ആർബി ലെപ്സിഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മടക്കി അയച്ച് ചരിത്രത്തിലെ ആദ്യ ഫൈനൽ.

Read Also : മത്സരത്തിനു ശേഷം എതിർ താരവുമായി ജഴ്സി കൈമാറ്റം; നെയ്മറിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമായേക്കും

മറുവശത്ത് ബയേണും കരുത്തരെ തന്നെയാണ് തോല്പിച്ചത്. പ്രീക്വാർട്ടറിൽ ഇരു പാദങ്ങളിലായി ചെൽസിയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ബയേൺ തകർത്തെറിഞ്ഞത്. ക്വാർട്ടറിൽ ബാഴ്സലോണയെ രണ്ടിനെതിരെ 8 ഗോളുകൾക്ക് തോല്പിച്ച ബയേൺ സെമിയിൽ ലിയോണിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തു.

ഇതുവരെ പരസ്പരം ഏറ്റുമുട്ടിയതിൽ ഫ്രഞ്ച് ക്ലബ് മുന്നിട്ടു നിൽക്കുകയാണ്. അഞ്ച് തവണ പിഎസ്ജി വിജയിച്ചപ്പോൾ ബയേൺ മൂന്നു തവണ പിഎസ്ജിയെ തോല്പിച്ചു. നാലു തവണയാണ് മുൻപ് പിഎസ്ജി സെമിഫൈനലിൽ പുറത്തായത്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളും ബയേൺ ജയിച്ചു കഴിഞ്ഞു. ഫൈനൽ കൂടി ജയിച്ചാൽ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി 11 മത്സരങ്ങൾ വിജയിച്ച ടീം എന്ന റെക്കോർഡും ബയേണിനു സ്വന്തം. 15 ഗോളുകളോടെ ബയേൺ സ്ട്രൈക്കർ റോബർട്ട് ലെവെൻഡോവ്‌സ്കി ടൂർണമെൻ്റ് ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതാണ്.

Story Highlights psg vs bayern champions lague final tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top