മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കും ഒൻപതാം ക്ലാസുകാരനായ മകനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാം

കൊല്ലം വെള്ളിമണിലെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കും സ്‌കൂൾ വിദ്യാർത്ഥിയായ മകനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാം. ട്വന്റിഫോർ വാർത്തയെ തുടർന്ന് വെള്ളിമൺ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം 1990 നിർമിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും. ഫ്‌ളവേഴ്‌സ് ടിവി എംഡിയും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ രാവിലെ 9.25 ന് വെർച്വൽ താക്കോൽ ദാനം നിർവഹിക്കും.
ഷീബയും ഒൻപതാം ക്ലാസുകാരനായ മകൻ സൂര്യയും വർഷങ്ങളായി താമസിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത ഒരു കൂരയിലായിരുന്നു. ആ ദുരിത ജീവിതം ട്വന്റിഫോർ വാർത്തയാക്കിയത് കഴിഞ്ഞ ദിവസമാണ്. വാർത്ത കണ്ട് ഷീബയ്ക്കും മകനും വീട് നിർമിച്ച് നൽകാൻ സൗഹൃദം 1990 കൂട്ടായ്മ മുന്നോട്ട് വന്നു. വാർത്ത കണ്ട കൂട്ടായ്മയുടെ അമരക്കാരിൽ ഒരാളായ ഷീമോൻ ജയിംസ് സൗദി അറേബ്യയിൽ നിന്നും ആ വാഗ്ദാനം വാട്‌സ് ആപ് വീഡിയോയിലൂടെ ട്വന്റിഫോറിനെ അറിയിക്കുകയായിരുന്നു.
പിന്നീട് ഷീബയ്ക്ക് വീടൊരുക്കുന്നതിനായുള്ള നടപടകിൾ ആരംഭിച്ചു. ആദ്യം നാലു സഹോദരങ്ങളുടെ പേരിലായിരുന്ന സ്ഥലം ഷീബയുടെ പേരിലാക്കി. പിന്നാലെ വീടും പൂർത്തിയാക്കി. ഗൃഹോപകരണങ്ങളും സൂര്യയ്ക്ക് സൈക്കിളും സൗഹൃദം കൂട്ടായ്മ തന്നെ നൽകും.
Story Highlights – help, virtual inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here