Advertisement

തൃശൂരിൽ ഇന്ന് കൊവിഡ് ബാധിച്ചത് 116 പേർക്ക്

August 23, 2020
Google News 2 minutes Read

തൃശൂരിൽ 116 പേർക്ക് കൂടി കൊവിഡ്. 70 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 955 ആണ്. ത്യശൂർ സ്വദേശികളായ 41 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആയി.

ഇതുവരെ ജില്ലയിൽ 2193 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 110 പേരും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. ആരോഗ്യപ്രവർത്തകർ- 3, മറ്റ് സമ്പർക്കം- 89, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 3, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ- 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

Read Also : തൃശൂരിൽ 72 പേർക്കും പത്തനംതിട്ടയിൽ 119 പേർക്കും കൊവിഡ്

അതേസമയം 1908 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 397 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 241 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള 200 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 186 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 143 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 119 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 106 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 104 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 85 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Story Highlights thrissur, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here