കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.

Read Also :വയനാട്ടിൽ വീണ്ടും കൊവിഡ് മരണം

ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. നെറ്റിക്ക് പരുക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു.

Story Highlights BJP, Attack, Koothuparambu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top