മന്ത്രി ജയരാജന്റെ വാർത്താ സമ്മേളനത്തിന് ഇടയിൽ കയറി വന്ന കുഞ്ഞു മാവേലി…വിത്ത് സാനിറ്റൈസർ; വിഡിയോ കാണാം

വാർത്താ സമ്മേളനങ്ങൾക്കിടയിൽ രസകരമായ സംഭവങ്ങൾ പലതും ഉണ്ടാകാറുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് കോടിയേരിയും ഇ പി ജയരാജനും മാധ്യമങ്ങളെ കാണുമ്പോഴുമുണ്ടായി അത്തരം കാഴ്ചകൾ. രണ്ടിടത്തും ക്യാമറകളുടെ ശ്രദ്ധ പിടിച്ചു വാങ്ങിയത് കൊച്ചുമക്കൾ. മന്ത്രി ഇ പി ജയരാജനും മാധ്യമപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണവും വിവാദ കമ്പിനിയുമൊക്കെയാണ് ചർച്ചാ വിഷയം. അങ്ങനെ കത്തിക്കയറുന്നതിനിടെയിലാണ് ദേ കതകും തുറന്ന് ഒരു മാവേലി ഉമ്മറത്തേക്ക്. അതും കൈയിലൊരു സാനിറ്റൈസറുമായി…
Read Also : ‘മാവേലി ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നു’: എം എം ലോറൻസ്
ക്യാമറക്കണ്ണുകളെല്ലാം ആ കുഞ്ഞൻ മാവേലിയിലേക്ക് തിരിഞ്ഞു. മന്ത്രിയുടെ കൊച്ചുമകൻ തൃകയ് സ്‌കൂളിലെ ഓൺലൈൻ ഫോട്ടോഷൂട്ടിന് വേഷം കെട്ടി നിൽക്കുന്നതിടെയാണ് ഈ എൻട്രി. വാർത്താ സമ്മേളനത്തിനിടയിൽ കയറി വന്ന് സാനിറ്റൈസർ നൽകി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിലും മന്ത്രിയുടെ സുരക്ഷ മാവേലി ഉറപ്പിച്ചു.
മരുതുംകുഴിയിലെ വസതിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. അതിനിടയിലേക്കാണ് കൊച്ചുമകളുടെ കടന്ന് വരവ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലും കയ്യിലൊരു പാവക്കുഞ്ഞും സിൻഡ്രലയുടെ മാസ്‌ക്കും ധരിച്ച് ആ കൊച്ചു സുന്ദരി കളം നിറഞ്ഞു. ഗൗരവുമുള്ള രാഷ്ട്രീയത്തിനിടയിലും ഈ കുരുന്നുകളുടെ കുറുമ്പുകളും വാർത്തകളിൽ ഇടം നേടുന്നു.
Story Highlights – maveli, viral, ep jayarajan, kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here