Advertisement

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി 12 കെ വിസ്താര പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയുമായി ഫ്‌ളവേഴ്‌സ് ടിവി

August 24, 2020
Google News 2 minutes Read

മലയാളികളുടെ സ്വീകരണമുറികളില്‍ എന്നും പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ ദൃശ്യവിസ്മയം ഒരുക്കിയ ഫ്‌ളവേഴ്‌സ് ചാനല്‍ പുതിയ ചരിത്രത്തിലേക്ക്. കേരളത്തില്‍ ആദ്യമായി 12 കെ വിസ്താര പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരണം സാധ്യമാക്കിയ റെക്കോര്‍ഡും ഇനി ഫ്‌ളവേഴ്‌സിന് സ്വന്തം.
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് 12 കെ വിസ്താര പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നത്.

സ്റ്റാർ മാജിക് Powered By ചാക്കോച്ചൻ

സ്റ്റാർ മാജിക്കിന്റെ പൂക്കളമുറ്റത്ത് ഫ്‌ളവേഴ്‌സിനൊപ്പം ഈ ഓണം കളർഫുൾ ആക്കാൻ മലയാളത്തിന്റെ റൊമാന്റിക് ഹീറോ ചാക്കോച്ചൻ…!!സ്റ്റാർ മാജിക് Powered By ചാക്കോച്ചൻ | ഉത്രാട ദിനത്തിൽ#StarMagic #Chackochan #OnamSpecial #Onam2020 #OnamWithFlowers

Posted by Flowers TV on Monday, August 24, 2020

ഫ്ളവേഴ്സ് തന്നെ വികസിപ്പിച്ചെടുത്ത വിസ്താര ടെക്നോളജിയോടൊപ്പം വീഡിയോ മാപ്പിംഗ് കൂടി പ്രയോജനപ്പെടുത്തിയാണ് ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ ദൃശ്യവിസ്മയം സാധ്യമാക്കുന്നത്. ഇതിലൂടെ ഹൈക്വാളിറ്റി ദൃശ്യമികവോടെ രംഗസജ്ജീകരണം സാധ്യമാവും. കൊച്ചിയിലെ ഫ്ളവേഴ്സ് സ്റ്റുഡിയോയില്‍ തയാറാക്കിയ 12090 അടി ഷൂട്ടിംഗ് ഫ്ളോറില്‍ 28120 അടി വിസ്താരത്തില്‍ മൂന്ന് വീഡിയോ വാള്‍ ഉപയോഗിച്ചാണ് ഈ മാസം 21 ന് വിജയകരമായി ചിത്രീകരണം ആരംഭിച്ചത്.

സമ്മി സാമുവല്‍, അനുപ് ആര്‍ കൃഷ്ണന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെവന്‍എന്റര്‍ടൈന്‍മെന്റാണ് ടീമിനെ പിന്തുണച്ചത്.മള്‍ട്ടീക്യാം പ്രൊഡക്ഷനായി ഇന്ത്യയിലെ തന്നെ ഉപയോഗിക്കുന്ന ഏറ്റവും വലിയ വീഡിയോ വാളാണ് ഇത്.

Story Highlights Flowers TV has launched 12K vistara production technology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here