പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പീലി വിടർത്തിയാടുന്ന മയിലുകൾ; വൈറൽ വിഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മയിലുകളും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിലെ ചർച്ചാ വിഷയം. മോദി മയിലുകൾക്ക് തീറ്റ കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗ് റെസിഡൻസിലാണ് മോദി മയിലുകളെ ഓമനിക്കുന്നത്.

Read Also : ഇന്ത്യ ഐഡിയാസ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും

മോദി തന്നെയാണ് രണ്ട് മിനിറ്റോളം വരുന്ന വിഡിയോ പൊതുജനങ്ങളുമായി പങ്കുവച്ചത്. ഒപ്പം ഹിന്ദിയിൽ ഒരു കവിതയും. മോദി രാവിലെ നടത്തത്തിന് ഇറങ്ങുമ്പോൾ പീലി വിടർത്തിയാടുന്ന മയിലുകൾ അത്ഭുതമാകുന്നു.

മയിലുകളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

ഔദ്യോഗിക വസതിയിൽ മയിലുകളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. നരേന്ദ്രമോദി തന്നെ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യങ്ങളിൽ വൈറലായി മാറി.#NarendraModi #PM #PMModi #Peacock

Posted by 24 News on Sunday, August 23, 2020

പ്രധാനമന്ത്രി കൈയിൽ തീറ്റ വച്ചുകൊടുക്കുമ്പോൾ ഇവ കൊത്തിത്തിന്നുകയും ചെയ്യുന്നുണ്ട്. കൂടാതെ മയിലുകൾക്ക് കൂടൊരുക്കാനായി ചബൂത്ര എന്ന് പേരുള്ള പ്രത്യേക രൂപവും തന്റെ വസതിയിൽ മോദി സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ തന്നെ പ്രകൃതി സംരക്ഷണത്തോടുള്ള തന്റെ താത്പര്യം രണ്ട് പുസ്തകങ്ങളിലൂടെയും മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയും പ്രധാനമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.

Story Highlights narendra modi, peacock viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top