കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ട്

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങൾ ഇവരാണെന്ന് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്‌സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച ചാങ് സോങ് മിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിന്റെ ആരോഗ്യത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്. ഭരിക്കാൻ കഴിയാത്ത നിലയിൽ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയൻ നേതാവും തന്റെ അധികാരം മറ്റൊരാൾക്ക് കൈമാറില്ലെന്ന് ചാങ് സോങ് മിൻ പറയുന്നു.

Read Also :ഹൃദയ ശസ്ത്രക്രിയ; കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. നേരത്തെയും കിം കോമയിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Story Highlights Kim jong un

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top