Advertisement

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമസഭയിൽ പുരോഗമിക്കുന്നു

August 24, 2020
Google News 1 minute Read

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമസഭയിൽ പുരോഗമിക്കുന്നു. ഇടത് മുന്നണിയിലെ എം.വി ശ്രേയാംസ് കുമാറും യുഡിഎഫിലെ ലാൽ വർഗീസ് കൽപകവാടിയുമാണ് സ്ഥാനാർത്ഥികൾ. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് വോട്ടെടുപ്പ്.

എൽഡിഎഫിന് വിജയം സുനിശ്ചിതമായ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എം എൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദൻ, സിഎഫ് തോമസ് എന്നിവരും ജോർജ് എം തോമസും വോട്ടു ചെയ്യാനെത്തില്ല. ക്വാറന്റീനിൽ കഴിയുന്ന മന്ത്രി കെ.ടി ജലീൽ അവിശ്വാസ പ്രമേയ ചർച്ചക്കെത്തില്ലെങ്കിലും വോട്ടു ചെയ്യും. ഒ രാജഗോപാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ പിസി ജോർജ് വോട്ട് അസാധുവാക്കി.

വോട്ടവകാശമുളളത് എംഎൽഎമാരായി ജനങ്ങൾ തെരഞ്ഞെടുത്ത 140 അംഗങ്ങൾക്കാണ്. ചവറ, കുട്ടനാട് സിറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിനാലും രണ്ട് പേർക്ക് കോടതി വിധി നിലവിലുള്ളതിനാലും വോട്ടർമാരുടെ എണ്ണം 136 ആയി. നാലു മണി വരെയാണ് വോട്ടെടുപ്പ്. അഞ്ചരയോടെ ഫലം വരും.

Story Highlights -Rajayasabha by election is progressing tn the assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here