Advertisement

ട്രംപ് ക്രൂരനും നുണയനും; സർവകലാശാല പ്രവേശനം നേടിയത് മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിച്ച്: ആരോപണവുമായി സഹോദരി

August 24, 2020
Google News 3 minutes Read
Donald Trump Maryanne Trump

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരിയും മുൻ ഫെഡറൽ ജഡ്ജുമായ മരിയാൻ ട്രംപ്. ട്രംപ് ക്രൂരനും നുണയനും വിശ്വസിക്കാൻ കൊള്ളാത്തവനും വ്യാജനുമാണെന്ന് മരിയാൻ ട്രംപ് പറയുന്നു. ട്രംപിനെതിരെ പുസ്​തകം പ്രസിദ്ധീകരിച്ച സഹോദര പുത്രി മേരി ട്രംപുമായി നടത്തിയ രഹസ്യസംഭാഷണത്തിലാണ്​ മരിയാൻ്റെ ആരോപണങ്ങൾ​.

Read Also : ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

“ട്രംപിന് യാതൊരു ധാർമ്മികതയുമില്ല. അയാളുടെ മുടിഞ്ഞ ട്വീറ്റും നുണ പറച്ചിലും, എൻ്റെ ദൈവമേ. മാറ്റിമറിക്കുന്ന കഥകൾ. തയ്യാറെടുപ്പിൻ്റെ അഭാവം. കള്ളം പറയൽ. അയാൾ വ്യാജനാണ്. വ്യാജനും ക്രൂരനുമാണ്.”- തൻ്റെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നറിയാതെ 83കാരിയായ മരിയാന ട്രംപ്​ പറഞ്ഞു. ട്രംപിൻ്റെ കുടിയേറ്റ നയത്തെയും മരിയാൻ വിമർശിച്ചു.

തനിക്ക് സർവകലാശാല പ്രവേശനം നേടാൻ മറ്റൊരാൾക്ക് പണം നൽകി ട്രംപ് അയാളെക്കൊണ്ട് പരീക്ഷ എഴുതിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. “അവൻ ഒന്നിനും കൊള്ളാത്ത ഒരുവനായിരുന്നു. കോളജ് പ്രവേശനത്തിനായി ഞാൻ അവനെയും കൊണ്ട് ന്യൂയോർക്ക് സിറ്റിയിലൂടെ കാറോടിക്കുമായിരുന്നു. അവർ ഫോർദാമിൽ കുറച്ച് കാലം പഠിച്ചു. പിന്നീട്, ആരോ അവനു വേണ്ടി പരീക്ഷ എഴുതിയതു കൊണ്ട് ട്രംപിന് പെൻസിൽവേനിയ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു.”- മരിയാൻ പറയുന്നു.

Read Also : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു

പെൻസിൽവേനിയ സർവകലാശാലയുടെ ഭാഗമായ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിലെ പൂർവവിദ്യാർത്ഥിയാണ് താനെന്ന് ട്രംപ് പെരുമ നടിക്കാറുണ്ടായിരുന്നു. താനൊരു ജീനിയസ് ആയതുകൊണ്ടാണ് തനിക്ക് അവിടെ അഡ്മിഷൻ കിട്ടിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Story Highlights Donald Trump is phony, untrustworthy, has no principles, says sister Maryanne Trump Barry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here