കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

sonia gandhi

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ഏഴു മണിക്കൂറോളം നീണ്ടു നിന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരാന്‍ തീരുമാനമായത്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇതിനായി കമ്മിറ്റി രൂപീകരിക്കാനും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി യോഗം തുടങ്ങുമ്പോള്‍ നേതാക്കളെ അറിയിച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവര്‍ത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചതോടെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്.

Story Highlights Sonia Gandhi will continue as the interim president Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top