എസ്പിബിയുടെ ആരോഗ്യ നില; റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ റിപ്പോർട്ടുകൾ സംബന്ധിച്ച് ആശയക്കുഴപ്പം. ആദ്യം താരത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എസ്പിബി നിലവിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് വിവരിക്കുന്ന മകൻ ചരണിന്റെ വീഡിയോ ഇതിന് പിന്നാലെ പുറത്തുവന്നു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇതിന് പിന്നാലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററും ഇസിഎംഒ സപ്പോർട്ടും എസ്പിബിക്ക് നൽകിയിരുന്നു.
ആരോഗ്യ നില ഗുരുതരമാണെന്ന മെഡിക്കൽ ബുളറ്റിൻ പുറത്തുവന്നതിന് പിന്നാലെ താരങ്ങളായ രജനീകാന്ത്, കമൽ ഹാസൻ അടക്കമുള്ളവർ എസ്പിബി എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടേയെന്ന ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു.
Story Highlights – spb tests covid negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here