Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു

August 24, 2020
2 minutes Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു
. പ്രതിദിനം അറുപതിനായിരത്തിൽ അധികം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണ സംഖ്യ 57,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 75 ശതമാനം കടന്നത് ആശ്വാസിക്കാവുന്നതാണ്.

രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നാലര ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,106,348 ആയി. 24 മണിക്കൂറിനിടെ 61,408 പോസിറ്റീവ് കേസുകളും 836 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്. ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര ലക്ഷവും ജാർഖണ്ഡിൽ മുപ്പതിനായിരവും കടന്നു.

രാജ്യത്തെ ആകെ മരണം 57,542 ആയി. അതേസമയം, ആകെ രോഗമുക്തരുടെ എണ്ണം 23 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 75.26 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്. 24 മണിക്കൂറിനിടെ 57,469 പേർ രോഗമുക്തരായി.

Story Highlights – The number of covid victims in the country has crossed 31 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top