ആലപ്പുഴയിൽ രണ്ട് കൊവിഡ് മരണം

malappuram reports one more covid death

ആലപ്പുഴയിൽ ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്‌റഫ് ആണ് മരിച്ച രണ്ടാമത്തെയാൾ. ജില്ലയിൽ രണ്ട് ദിവസത്തിനിടയിൽ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. ജില്ലയിൽ രോഗവ്യാപനം വർധിക്കുന്നതിനിടയിൽ മരണ നിരക്ക് ഉയർന്നത് ആശങ്കജനകമാണ്.

Read Also : ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി

നെഞ്ച് വേദനയും ശ്വാസമുട്ടലുമായി ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് വണ്ടാനം മെഡിക്കൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അഷ്‌റഫിന് കൊവിഡ് സ്ഥിരീകിച്ചത്.

1924 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. പുന്നപ്ര തെക്ക് പഞ്ചായത്തിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷം. ഓണം പ്രമാണിച്ച് മാർക്കറ്റുകളിലും പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാർഡ് സമിതി യോഗങ്ങൾ നിർബദ്ധമായും ചേരണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

Story Highlights alappuzha, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top