സുശാന്തിന്റെ മരണം; റിയ ചക്രവർത്തിക്ക് സമൻസ് നൽകാൻ സിബിഐ

സുശാന്ത് സിംഗിന്റെ മരണം ഇന്ന് റിയ ചക്രവർത്തിയ്ക്ക് സിബിഐ സമൻസ് നൽകും. റിയയ്ക്ക് എതിരായ ആരോപണങ്ങളിൽ മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നൽകുക. മരണത്തിന്റെ അന്വേഷണ വിഷയത്തിൽ മുംബൈ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്ന പരിശോധന സിബിഐ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.

അസ്വാഭാവികമയ ചില നടപടികൾ കണ്ടെത്തിയതായ് സിബിഐ വ്യത്തങ്ങൾ സൂചിപ്പിച്ചു. ഇക്കാര്യത്തിലെ മുംബൈ പൊലീസിന്റെ മറുപടിക്ക് കാക്കുകയാണ്. അതിന് ശേഷമാകും ഇക്കാര്യത്തിൽ തുടർ നടപടികൾ എന്നും സിഐഐ വ്യത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി, ജോലിക്കാരൻ നീരജ് എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. നീരജിനെ തുടർച്ചയായ മൂന്നു ദിവസവും സിബിഐ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു.

Story Highlights Sushant singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top