Advertisement

ആദ്യ കൊവിഡ് ബ്രിഗേഡ് സംഘം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് തിരിച്ചു

August 25, 2020
Google News 1 minute Read
covid brigade set out to kasargod

കൊവിഡ് പ്രതിരോധത്തിനായി ആദ്യ കൊവിഡ് ബ്രിഗേഡ് സംഘം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് തിരിച്ചു. പരിശീലനം പൂർത്തിയാക്കിയ 28 പേരാണ് ബ്രിഗേഡ് സംഘത്തിലുള്ളത്. യാത്രയുടെ ഫ്‌ളാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ കാസർഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക.

സംസ്ഥാനത്ത് സെപ്തംബർ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കൊവിഡ് ബ്രിഗേഡ് സംഘത്തിന് രൂപം നൽകിയത്. 28 പേരടങ്ങുന്ന ആദ്യ സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഐസിയുവും, വെൻറിലേറ്റർ സഹായം നൽകൽ എന്നിവയിലടക്കം പരിശീലനം നേടയവരാണ് സംഘത്തിലുള്ളത്.

മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ., എംഎസ്‌സി, എംഎച്ച്എ ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കൊവിഡ് ബ്രിഗേഡിന് രൂപം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ കാസർഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക.

Story Highlights covid brigade set out to kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here