Advertisement

പിപിഇ കിറ്റ് അഴിച്ചപ്പോൾ കൈ ഇങ്ങനെ; ഡൽഹിയിലെ ഡോക്ടർ പങ്കുവച്ച ചിത്രം വൈറൽ

August 25, 2020
Google News 3 minutes Read
Doctor hands PPE kit

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകളാണ്. ഇതോടെ ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 31,67,323 കടന്നു. 58,390 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 848 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് പ്രതിസന്ധിക്കെതിരെ ആരോഗ്യപ്രവർത്തകർ നടത്തുന്ന പോരാട്ടം സമാനതകൾ ഇല്ലാത്തതാണ്. മാസ്ക് അണിയാൻ പോലും നമ്മൾ മടി കാണിക്കുമ്പോഴാണ് മണിക്കൂറുകളോളം പിപിഇ കിറ്റണിഞ്ഞ് അവർ നമ്മെ പരിചരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് തീരെ എളുപ്പമല്ലെന്ന് പലപ്പോഴായി നമ്മൾ കേട്ടിട്ടുണ്ട്. ഇത് ശരിവച്ചു കൊണ്ടാണ് ഡൽഹിയിലെ ഒരു ഡോക്ടർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Read Also : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആന്ധ്രപ്രദേശിൽ പോസിറ്റീവ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു

ഡൽഹിയിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ പിപിഇ കിറ്റ് ധരിച്ചതു വഴി തൻ്റെ കൈകൾ ചുളുങ്ങിപ്പോയ കാഴ്ചയാണ് ഡൽഹിയിലെ ഡോക്ടർ ഫൈസാൻ അഹ്മദ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. ചുളുങ്ങിപ്പോയ കൈ ചിത്രത്തിൽ വ്യക്തമായി കാണാം. 29000ലധികം ആളുകളാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. 4600ലധികം ആളുകൾ ട്വീറ്റ് പൊങ്കുവക്കുകയും ചെയ്തു.

https://twitter.com/drsfaizanahmad/status/1297866078710665218

മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് കൊവിഡ് അതിരൂക്ഷമായി തുടരുന്നത്.

ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡൽഹി. എന്നാൽ ഇന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊവിഡ് രൂക്ഷ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ആറാം സ്ഥാനത്തിലേക്ക് താഴ്ന്നു.

Story Highlights Doctor shares pic of wrinkled hands after wearing PPE kit in humid weather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here