രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആന്ധ്രപ്രദേശിൽ പോസിറ്റീവ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. മണിപ്പൂരിൽ 42 അർധസൈനികർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടർന്ന് ബിജെപി ഡൽഹി ഘടകം ഓഫീസ് ഭാഗികമായി അടച്ചുപൂട്ടി.

അതേസമയം, അംബാലയിലെ ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിതനായ കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. എന്നാൽ, ഡൽഹിയിലെ രണ്ടാംഘട്ട സെറോ സർവേയ്ക്ക് വിധേയരായ 29.1 ശതമാനം ആൾക്കാരിൽ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയത് ആശ്വാസം പകരുന്നതാണ്.

മഹാരാഷ്ട്രയിൽ 11,015 പുതിയ രോഗികൾ. 212 മരണം. ആകെ രോഗബാധിതർ 693,398ഉം, മരണം 22,465ഉം ആയി. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 8601 കേസുകളും 86 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 361712. ആകെ മരണം 3368 ആയി. തമിഴ്‌നാട്ടിൽ 5,967 പുതിയ കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 3,85,352 ആയി. ആകെ മരണം 6,614. കർണാടകയിൽ 5851 പുതിയ കേസുകൾ. ബെംഗളൂരുവിൽ മാത്രം 1918 പുതിയ രോഗികൾ. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 2,83,665ഉം, മരണം 5851ഉം ആയി. ഉത്തർപ്രദേശിൽ 4677ഉം, പശ്ചിമബംഗാളിൽ 2967ഉം, ഒഡിഷയിൽ 2949ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights – covid outbreak intensifies in the country; In Andhra Pradesh, the number of positive cases has crossed half a lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top