വ്യാഴവും ശനിയും പിന്നിട്ട് ‘ഹോപ്പ്’; ചിത്രങ്ങൾ പങ്കുവച്ച് ദുബായി ഭരണാധികാരി

യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ‘ഹോപ്പ്’ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചൊവ്വയിലേക്കുള്ള യാത്രയിൽ ‘ഹോപ്പ്’ 100 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ പകർത്തിയ ചിത്രമെന്ന വിവരണത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

വ്യാഴവും ശനിയും പിന്നിട്ട് ചൊവ്വയിലേക്ക് കുതിക്കുന്ന ‘ഹോപ്പിലെ’ സ്റ്റാർ ട്രാക്കറാണ് ചിത്രങ്ങൾ പകർത്തിയത്. അറബ് ലോകത്തിന്റെ ആദ്യ ഗോളാന്തര ദൗത്യമായ ‘ഹോപ്പ്’ 2021 ഫെബ്രുവരിയിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ജൂലൈ 20ന് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേകം വിക്ഷേപിച്ചത്. അൽ അമൽ എന്ന് പേരിട്ട ദൗത്യത്തിന് മിറ്റ്‌സുബിഷി H-IIA റോക്കറ്റാണ് ഉപയോഗിച്ചത്.

73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഇമറാത്തികളിൽ 34 ശതമാനവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം. 150 ഇമറാത്തി എഞ്ചിനീയർമാരും അമേരിക്കയിലെ 200-ഓളം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ദൗത്യത്തിന് പിന്നിലുണ്ട്.

Story Highlights – ‘Hope’ after Jupiter and Saturn; Ruler of Dubai sharing pictures

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top