സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
“എൻഐഎ സിസിടിവി ദൃശ്യങ്ങൾ ചോദിച്ചിട്ട് കൊടുക്കുന്നില്ല. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അവിടെയാണല്ലോ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കണം. നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാവണം. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. അതിനെതിരെ പ്രതിപക്ഷം പോരാടുമെന്ന് സർക്കാരിനു മുന്നറിയിപ്പ് നൽകാൻ ഈ അവസരം വിനിയോഗിക്കുകയാണ്.”- ചെന്നിത്തല പറഞ്ഞു.
Read Also : സെക്രട്ടേറിയറ്റില്‍ തീപിടുത്തം; പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്
“എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അല്‍പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Story Highlights – Secretariat fire ramesh chennithala blames pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here