Advertisement

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സമിതി രൂപീകരണത്തിന് നാലാഴ്ച സമയം നൽകി സുപ്രിംകോടതി

August 25, 2020
Google News 1 minute Read

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി ഭരണ സമിതി രൂപീകരിക്കണമെന്ന് സുപ്രിംകോടതി. ഭരണ സമിതിയും ഉപദേശക സമിതിയും രൂപീകരിക്കാൻ സുപ്രിം കോടതി നാലാഴ്ച അനുവദിച്ചു. ഹിന്ദുവായ റിട്ട. ഹൈക്കോടതി ജഡ്ജി അല്ലെങ്കിൽ അഡീഷണൽ ജില്ലാ ജഡ്ജി തന്നെ ഭരണസമിതി അധ്യക്ഷനാകണമെന്നും സുപ്രിംകോടതി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് ട്രസ്റ്റി രാമ വർമ പറഞ്ഞു.

Read Also : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും രേഖകൾ മാറ്റി

രണ്ട് സമിതിയെ നിയമിക്കാനായിരുന്നു സുപ്രിംകോടതി നിർദേശിച്ചിരുന്നത്. ക്ഷേത്ര ഭരണ സമിതിയും ഉപദേശക സമിതിയും വേണമെന്ന് കോടതി പറഞ്ഞു. ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കുന്ന ജഡ്ജി മലയാളി അല്ലെങ്കിൽ കേരളീയമായ ആചാരങ്ങളെക്കുറിച്ച് ധാരണക്കുറവ് ഉണ്ടാകുമെന്ന ഹർജിയിൽ പറഞ്ഞിരുന്നു.

Story Highlights supreme court, pathnamanbha swami temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here