Advertisement

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേട്; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

August 25, 2020
Google News 2 minutes Read
vadakanchery life mission flat

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ചട്ടങ്ങളും സര്‍ക്കാര്‍ അനുശാസിക്കുന്ന വ്യവസ്ഥകളും കാറ്റില്‍പ്പറത്തിയെന്ന പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

വടക്കാഞ്ചേരിയില്‍ 20 കോടി മുടക്കി സര്‍ക്കാര്‍ ഏറ്റെടുത്ത 1.5 ഹെക്ടര്‍ ഭൂമിയിലാണ് സ്വന്തമായി വീടും സ്ഥലവുമില്ലാത്തവര്‍ക്കായി 140 വീടുകള്‍ നിര്‍മിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. യുഎഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ വീട് നിര്‍മിക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ സര്‍ക്കാരിന് കൃത്യമായ ചട്ടങ്ങളുണ്ട്. എന്നാല്‍ ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തിയതായി പരാതിയില്‍ പറയുന്നു. ചീഫ് സെക്രട്ടറിയും ലൈഫ് മിഷന്‍ സിഇഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.അനില്‍ അക്കര എംഎല്‍എ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Story Highlights Vadakancherry Life Project; The state human rights commission has ordered an inquiry.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here