Advertisement

ആശുപത്രിത്തറയിൽ വൃദ്ധയ്ക്ക് ഭക്ഷണം വിളമ്പി; പ്രചരിക്കുന്ന ചിത്രം കേരളത്തിലേതാണോ? [24 fact check]

August 26, 2020
Google News 3 minutes Read

/- ക്രിസ്റ്റീന വർഗീസ്

ആശുപത്രിത്തറയിൽ വിളമ്പിയ ഭക്ഷണം കഴിക്കുന്ന ഒരു വൃദ്ധയായ രോഗിയുടെ ചിത്രം കേരളത്തിലെതെന്ന് തോന്നിപ്പിക്കും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് മലയാളത്തിൽ ആയത് കൊണ്ടും ‘ആരോഗ്യ മന്ത്രി എവിടെ?’ എന്ന തലക്കെട്ട് കണ്ടും ഇത് കേരളത്തിലെ ഒരു ആശുപത്രിയാണെന്ന് കരുതി നിരവധിയാളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.

Read Also : അപകടത്തിൽപ്പെടുന്ന വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമോ ? [24 Fact Check]

‘ആരും തുണയില്ലാത്ത ഒരു പാവം വയസായ അമ്മക്ക് ഗവൺമെന്റ് ആശുപത്രിയിൽ തറയിൽ ഭക്ഷണം വിളമ്പിയിരിക്കുന്നു.. അധികാരപെട്ടവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഇത്തരം കാഴ്ചകൾ ഷെയർ ചെയ്യൂ’ എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ പോസ്റ്റ് കേരളത്തിലെ ആരോഗ്യ വകുപ്പിനെതിരെ ആയുധമായി ഉപയോഗിക്കുകയാണ് പലരും. ഒരൊറ്റ ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ആയിരത്തിലധികം ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനത്തോടെയാണ് പലരും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. കേരളത്തിലെതെന്ന നിലയിൽ പ്രചരിക്കുന്ന ഈ ചിത്രം യഥാർത്ഥത്തിൽ നാല് വർഷം മുമ്പ് ജാർഖണ്ഡിൽ നടന്ന സംഭവത്തിന്റെതാണെന്ന് 24 ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധനയിൽ കണ്ടെത്തി. റിവേഴ്‌സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിൽ ദേശീയ മാധ്യമങ്ങളടക്കം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മനസിലാക്കി.

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് സംഭവം നടന്നത്. കൈ ഒടിഞ്ഞ് ചികിത്സയ്ക്കായെത്തിയ മാനസിക തകരാറുള്ള സ്ത്രീക്ക് ആശുപത്രി ജീവനക്കാരൻ തറിയിൽ ഭക്ഷണം വിളമ്പുകയായിരുന്നു. ആരോ പകർത്തിയ ചിത്രം വൈറലായതോടെ സംഭവത്തിൽ ജീവനക്കാരനെതിരെ ആശുപത്രി അധികൃതർ അന്ന് നടപടി എടുക്കുകയും ചെയ്തു. ഇതേ ചിത്രം മുൻപും ഇത്തരത്തിൽ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന് നാല് വർഷമായെന്നും വിവരം.

Story Highlights 24 fact check, fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here