Advertisement

എറണാകുളത്ത് കൊവിഡ് ബാധ അതിരൂക്ഷം; 193 പേരിൽ 187 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

August 26, 2020
Google News 1 minute Read
ernakulam covid update

എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനം. ജില്ലയിൽ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 187 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും ആശങ്ക ഏറുകയാണ്.

Read Also : കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 137 പേര്‍ക്ക്

പശ്ചിമകൊച്ചിയിലെ കൊവിഡ് വ്യാപനം കൂടാതെ കിഴക്കൻ പ്രദേശങ്ങളായ വെങ്ങോലയിലും കോതമംഗലത്തുമെല്ലാം രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പുതുതായി കൊവിഡ് സ്ഥിരീകരിച്ച 193 പേരിൽ 187 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്‌. പശ്ചിമകൊച്ചിയിലാണ് ഉയർന്ന രോഗവ്യാപനമുള്ളത്. 7 ആരോഗ്യ പ്രവർത്തകർക്കും 1 ഐ.എൻ.എച്ച്.എസ് ജീവനക്കാരനും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. വെങ്ങോല, തൃക്കാക്കര എന്നിവിടങ്ങളിലും തീവ്ര രോഗബാധയുണ്ടായി.

191 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. 189 എറണാകുളം സ്വദേശികളുടെയും 2 മറ്റു ജില്ലക്കാരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. അതേസമയം 1971 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.

Story Highlights ernakulam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here