Advertisement

മുൻവിധി കാരണം കാണാതിരുന്ന ചിത്രം, ‘രണ്ട് വർഷം കഴിഞ്ഞ് കണ്ടതിന് മാപ്പ്’; ജീത്തു ജോസഫ്

August 26, 2020
Google News 7 minutes Read

അനൂപ് മേനോൻ, മിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ എന്റെ മെഴുകുതിരി അത്താഴങ്ങൾ’ എന്ന സിനിമയെ പ്രകീർത്തിച്ച് സംവിധായകൻ ജീത്തു ജോസഫ്. മുൻവിധികൾ കൊണ്ട് കാണാൻ വൈകിയ ചിത്രമാണെന്നും സിനിമ പറയുന്നത് മനോഹരമായ പ്രണയ കഥയാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also : ‘തികച്ചും സ്വാർത്ഥം’; ആത്മകഥ എഴുതാനുള്ള തീരുമാനത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

അനൂപ് മേനോനെയും സംവിധായകൻ സൂരജിനെയും ജീത്തു ജോസഫ് അഭിനന്ദിച്ചു. വളരെ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന ചിത്രമാണിതെന്നും സിനിമ നന്നായി ആസ്വദിച്ചെന്നും അദ്ദേഹം കുറിച്ചു. രണ്ട് വർഷം ശേഷം കണ്ടതിന് മുഴുവൻ സംഘത്തിനും മാപ്പെന്നും ജീത്തു ജോസഫ്.

കുറിപ്പ് വായിക്കാം,

നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസികവസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ ‘ എന്റെ മെഴുകുതിരി അത്താഴങ്ങൾ ‘. ഒരു മനോഹരമായ പ്രണയചിത്രം. Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it… so natural… A big salute and sincere apology ( for watching after two years) to the entire team.

നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി…

Posted by Jeethu Joseph on Tuesday, August 25, 2020

Story Highlights jithu joseph, anoop menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here