പമ്പയിലെ മണല്‍ക്കടത്ത്; വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവ്

വിവാദമായ പമ്പ മണല്‍ക്കടത്ത് വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അന്വേഷണ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും കോടതി അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണിത്.2018 ലെ പ്രളയത്തില്‍ അടിഞ്ഞ മണല്‍ വനഭൂമിയില്‍ നിന്ന് പുറത്തേക്ക് കടത്തിയതാണ് വിവാദമായത്.

Story Highlights Pampa, vigilance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top