2 മണിക്കൂർ വീതമുള്ള മൂന്ന് ഭാഗങ്ങൾ; തന്റെ ബയോപിക്കിനു സ്വയം തിരക്കഥയൊരുക്കി രാം ഗോപാൽ വർമ്മ

Ram Gopal Varma biopic

സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. രാം ഗോപാൽ വർമ്മ തന്നെയാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. 2 മണിക്കൂർ വീതമുള്ള മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ ദൊരസൈ തേജയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാം ഗോപാൽ വർമ്മ പുറത്തുവിട്ടു.

ബൊമ്മകു ക്രിയേഷൻസിൻറെ ബാനറിൽ ബൊമ്മക്കു മുരളിയാണ് ചിത്രം നിർമ്മിക്കുക. സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഓരോ ഭാഗവും അദ്ദേഹത്തിൻ്റെ ഓരോ കാലഘട്ടങ്ങളാണ് സംസാരിക്കുക. ആദ്യ ഭാഗത്തിൽ 20കാരനായാണ് തുടക്കം. അതിൽ പുതുമുഖ നടൻ വേഷമിടും. അവസാന ഭാഗത്തിൽ താൻ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

Read Also : രജനീകാന്തിനെ കളിയാക്കി രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്

രാമു എന്നാണ് ആദ്യ ഭാഗത്തിൻ്റെ പേര്. രാം ഗോപാൽ വർമ്മയുടെ കോളജ് ജീവിതമാവും ഇതിലെ പ്രമേയം. അദ്ദേഹത്തിൻ്റെ പ്രണയവും ഇതിൽ ചർച്ച ചെയ്യും. രാം ​ഗോപാൽ വർമയെന്നാണ് രണ്ടാം ഭാഗത്തിൻ്റെ പേര്. അദ്ദേഹത്തിൻ്റെ മുംബൈ ജീവിതമാവും ഈ ഭാഗത്തെ ചർച്ച. അമിതാഭ് ബച്ചനുമായുള്ള ബന്ധം, അധോലോകം തുടങ്ങിയ കാര്യങ്ങൾ രണ്ടാം ഭാഗത്തിൽ പ്രമേയമാവും. ‘ആർജിവി- ദി ഇൻറലിജൻറ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാ​ഗത്തിൽ രാം ഗോപാൽ വർമ്മയുടെ പരാജയങ്ങളാവും മുഖ്യമായും പ്രതിപാദിക്കുക. ദൈവം, രതി, സമൂഹം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തകളും ചിത്രം സംസാരിക്കും.

Story Highlights Ram Gopal Varma to make his own biopic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top