Advertisement

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

August 26, 2020
Google News 2 minutes Read

ഏറെ ജനകീയമായ മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സആപ്പ്. എന്നാല്‍ അല്‍പം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പലര്‍ക്കും നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസുമൊക്കെ കാണാനാകുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ ഗ്രൂപ്പുകളില്‍ അംഗമാക്കുന്നതിനും സാധിക്കും. എന്നാല്‍ വാട്‌സ്ആപ്പിലെ ചില അടിസ്ഥാനപരമായ സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിച്ചാല്‍ ഇവയൊന്നും ഒരു പ്രശ്‌നമല്ലാതായി തീരും എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ചില സുരക്ഷാ ഫീച്ചറുകള്‍ പരിചയപ്പെടാം

നിങ്ങളുടെ സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണം

നിങ്ങളുടെ സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്കു തന്നെ തീരുമാനമെടുക്കാം. ഇതിനായി സ്റ്റാറ്റസ് പ്രൈവസി ഫീച്ചറാണ് ഉപയോഗപ്പെടുത്തേണ്ടത്. സ്റ്റാറ്റസ് വിഭാഗത്തില്‍ സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗിസില്‍ ഇത് ചേയ്ഞ്ച് ചെയ്യാം.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

അനുവാദമില്ലാതെ പലരും നിങ്ങളെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്തേക്കാം. എന്നാല്‍ ഇങ്ങനെയുണ്ടാകാതിരിക്കാന്‍ വാട്‌സ്ആപ്പിന്റെ സെക്യൂരിറ്റി ഫീച്ചര്‍ നമുക്ക് ഉപയോഗിക്കാം. ഇതിനായി സെറ്റിംഗില്‍ എത്തി അക്കൗണ്ട് – പ്രൈവസി -ഗ്രൂപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ആര്‍ക്കെല്ലാം ഗ്രൂപ്പില്‍ ആഡ് ചെയ്യാം എന്നത് തെരഞ്ഞെടുക്കാനാകും.

ലാസ്റ്റ് സീന്‍

വാട്‌സ്ആപ്പ് അവസാനമായി ഉപയോഗിച്ചത് എപ്പോഴെന്നത് മറച്ചുവയ്ക്കുന്നതിന് സാധിക്കും. ഇതിനായി സെറ്റിംഗ്‌സ് – പ്രൈവസി – ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

പ്രൊഫൈല്‍ പിക്ചര്‍ ആര്‍ക്കൊക്കെ കാണാം

നിങ്ങളുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ആരൊക്കെ കാണണം എന്ന് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിനായി സെറ്റിംഗ്‌സ് – പ്രൈവസി- പ്രൊഫൈല്‍ ഫോട്ടോ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

ബയോമെട്രിക് ലോക്ക്

നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫേയ്‌സ് ഐഡി, ടച്ച് ഐഡി ഓപ്ഷനുകള്‍ കൂടി ലഭ്യമായിട്ടുണ്ട്.

നമ്പരുകള്‍ ബ്ലോക്ക് ചെയ്യല്‍

വാട്‌സ്ആപ്പില്‍ ഫോണ്‍ നമ്പരുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെറ്റിംഗ്‌സ് ഓപ്ഷനിലും ചാറ്റിലും ഇതിനായുള്ള ഓപ്ഷനുണ്ട്.

Story Highlights settings you can change on WhatsApp to stay safe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here