നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്നെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

രാജ്യത്ത് കൊവിഡ് ഭീഷണി നിൽക്കുന്ന സാഹചര്യത്തിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദത്തെ തുടർന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണിത്.
പ്രവേശന പരീക്ഷ നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. എന്നാൽ, തീയതി പ്രഖ്യാപിച്ചതിന് ശേഷം അഡ്മിറ്റ് കാർഡ് വിതരണം ചെയ്തു തുടങ്ങി. നിലവിൽ 80 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ എഴുതുവാൻ എത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാവും പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
Story Highlights -NEET and JEE examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here