തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ റിമാന്റ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 9 വരെയാണ് റിമാൻഡ് കാലാവധി.
റിമാന്റ് കാലാവധി ഇന്നവസാനിക്കാനിരിക്കെ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. വീഡിയോ കോൺഫ്രൻസിങ്ങിലൂടെയായിരുന്നു പ്രതികളെ ഹാജരാക്കിയത്. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാന്റ് കാലാവധിയാണ് നീട്ടിയത്.
അതേസമയംസ കേസിൽ അറസ്റ്റിലായ പ്രതി ടി.എം. സംജുവിന്റെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.
Read Also : സ്വർണക്കടത്ത്; അറസ്റ്റിലായ പ്രതിയുടെ ഭാര്യവീട്ടിൽ എൻഐഎ റെയ്ഡ്
ഭാര്യാ പിതാവിന്റെ ജ്വല്ലറിയിലൂടെ സ്വർണം വിറ്റഴിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കള്ളക്കടത്ത് സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയാണ് സംജുവെന്ന വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആർഐ പിടികൂടുകയും ചെയ്തിരുന്നു.
Story Highlights – thiruvananthapuram gold smuggling case culprit remand period extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here