Advertisement

ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

August 27, 2020
Google News 2 minutes Read

ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് വിഭാഗത്തില്‍ 2,304.57 കോടിരൂപ വിതരണം ചെയ്തു.

സര്‍വീസ് പെന്‍ഷനായി 1,545.00 കോടി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71 കോടി, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85 കോടി, ഓണക്കിറ്റ്- 440 കോടി, നെല്ല് സംഭരണം-710 കോടി, ഓണം റേഷന്‍-112 കോടി, കണ്‍സ്യൂമര്‍ഫെഡ്-35 കോടി, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്-140.63 കോടി, ആശാ വര്‍ക്കര്‍മാര്‍-26.42 കോടി, സ്‌കൂള്‍ യൂണിഫോം-30 കോടി രൂപയും വിതരണം ചെയ്തു.

ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിന്റെ കാലത്തും ഒരാള്‍ക്കും ഇതിന് വിഘ്‌നം വരാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് പെന്‍ഷനുകളടക്കം മുന്‍കൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 7000 crore, Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here