Advertisement

‘ഇറങ്ങിപ്പോകുന്നത് എന്റെ വീട്ടിൽ നിന്ന്; ഹൃദയത്തിൽ എന്നും ബാഴ്സലോണയുണ്ടാവും’: വികാര നിർഭരമായ കുറിപ്പുമായി ആർതർ

August 27, 2020
Google News 2 minutes Read
Arthur Melo emotional farewell

വികാരനിർഭരമായ കുറിപ്പുമായി ബ്രസീൽ മധ്യനിര താരം ആർതർ മെലോ. ബാഴ്സലോണയിൽ നിന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസിലേക്ക് പോകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ആരാധകർക്കും ക്ലബിനും നന്ദി അറിയിച്ച് സന്ദേശം അയച്ചത്. ഇറങ്ങിപ്പോകുന്നത് തൻ്റെ വീട്ടിൽ നിന്നാണെന്നും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആർതർ പറയുന്നു. എന്നും ബാഴ്സലോനക്ക് ഹൃദയത്തിൽ സ്ഥാനമുണ്ടാവും എന്നും ആർതർ സന്ദേശത്തിൽ പറയുന്നു.

Read Also : ബാഴ്സലോന താരം പ്യാനിച്ചിനു കൊവിഡ്

“വിടപറയുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തന്റെ വീട് പോലുള്ള സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപോവുന്നത് അതിലേറെ ബുദ്ധിമുട്ടാണ്. ഈ നഗരത്തിനും ക്ലബിനും എപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കും. ഇവിടെയുള്ള എല്ലാവരും എന്നെ സ്വാഗതം ചെയ്തത് ഒരു മറ്റൊരു കറ്റാലൻ എന്ന രീതിയിലായിരുന്നു. അവർ എന്നിൽ പുതുമയാർന്ന സംസ്കാരം കണ്ടെത്തി. ഒരു താരമായും ഒരു വ്യക്തിയായും എന്നെ വളർത്തി. ഒരു കൂട്ടം മികച്ച താരങ്ങളോടാണ് ഞാൻ വിടപറയുന്നത്. അവരോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ ഭാഗ്യവാനാണ്. അവരുടെ അകമഴിഞ്ഞുള്ള പിന്തുണക്ക് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ആദ്യദിവസം തന്നെ ഇവിടുത്തെ ആരാധകക്കൂട്ടം എന്റെ മനസ്സ് കീഴടക്കിയിരുന്നു. ഒരു കൂളെ ആയതിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബിന്റെ ജേഴ്സി അണിയാൻ സാധിച്ചതിലും ഞാൻ അഭിമാനം കൊള്ളുന്നു. ഈ ക്ലബിന്റെ ആരാധകർ എനിക്ക് നൽകിയ സ്നേഹവും ബഹുമാനവും ഞാൻ ഒരിക്കലും മറക്കില്ല. ഇത് വിടപറയാനുള്ള സമയമാണ്. പക്ഷേ, എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഒരിടത്ത് എന്നും സ്ഥാനമുണ്ടാവും. എല്ലാത്തിനും നന്ദി ബാഴ്സലോണ.”- ആർതർ പറയുന്നു.

ക്ലബ് വിടാൻ താത്പര്യമില്ലാതിരുന്നിട്ടും ബാഴ്സലോണ ആർതറിനെ യുവൻ്റസിനു നൽകുകയായിരുന്നു. ഇറ്റാലിയൻ ക്ലബിൽ നിന്ന് പ്യാനിച്ചിനെ ക്ലബിലെത്തിച്ചാണ് ആർതറിനെ വിട്ടുനൽകിയത്. തുടർന്ന് ബാഴ്സ പരിശീലന സെഷനുകൾ പങ്കെടുക്കാൻ വിസമ്മതിച്ച ആർതറിൻ്റെ നടപടി വിവാദമായിരുന്നു.

Story Highlights Arthur Melo posts emotional farewell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here