വയനാട്ടില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയുടെ പച്ചക്കൊടി

Wayanad Government Medical College

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് വിദഗ്ദസമിതിയുടെ പച്ചക്കൊടി. വിംസ് ഏറ്റെടുക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലോടെ വിദഗ്ദസമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സമിതിയുടെ കണ്ടെത്തല്‍ ജില്ലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.

വിംസ് മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം വിദഗ്ധസമിതി നടത്തിയ പഠന പ്രകാരമാണ് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി വിംസ് യോഗ്യമാണെന്ന് കണ്ടെത്തിയത്. ആവശ്യത്തിന് സ്റ്റാഫ്, ആധുനിക ചികിത്സ സൗകര്യം,
ക്വാര്‍ട്ടേഴ്സ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിനുണ്ടെന്നാണ് കണ്ടെത്തല്‍.
ജില്ലയില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് പഠനങ്ങള്‍ ഏറെ വേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ ജീവനക്കാരെ മാറ്റുന്നത് ഉചിതമാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നും കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. ശുദ്ധജലലഭ്യതയ്ക്ക് പുതിയ സ്രോതസ് കണ്ടെത്തണമെന്നും റോഡ് സൗകര്യം അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ കോളജിന് സര്‍ക്കാര്‍ നല്‍കേണ്ട തുകയെക്കുറിച്ചുളള ശുപാര്‍ശ പിന്നീട് കൈമാറും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയത്. വിദഗ്ധ സമിതി കണ്ടെത്തല്‍ ആരോഗ്യരംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Story Highlights expert committee report ;medical college in Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top