മുഹറം ഘോഷയാത്രയ്ക്ക് അനുമതിയില്ല

muharram rally denied by sc

രാജ്യത്താകമാനം മുഹറം ഘോഷയാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് സുപ്രിംകോടതി. ഘോഷയാത്രയ്ക്ക് അനുമതി നൽകിയാൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. രോഗം പടർത്തിയെന്ന് പറഞ്ഞ് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.

ലഖ്‌നൗവിൽ ഘോഷയാത്ര അനുവദിക്കണമെന്ന് കാണിച്ച് ഹർജിക്കാരൻ നൽകിയ അപ്പീലിലാണ് സുപ്രിംകോടതി വിധി. ഷിയാ സമുദായത്തിലുള്ളവർ വസിക്കുന്ന മേഖലയാണ് അത്. ഉത്തർ പ്രദേശിലെ ഷിയാ നേതാവ് സയ്ദ് കൽബേ ജാവദാണ് കോടതിയെ സമീപിച്ചത്.

Story Highlights muharram rally denied by sc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top