സ്‌ഫോടക വസ്തുക്കളുമായി പോയ നേവിയുടെ ട്രക്ക് അപകടത്തിൽ പെട്ടു; ഒഴിവായത് വൻദുരന്തം

സ്‌ഫോടക വസ്തുക്കളുമായി പോയ നേവിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് സ്‌ഫോടക വസ്തുക്കൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി വൻ അപകടം ഒഴിവാക്കി. കൊച്ചി നാവിക ആസ്ഥാനത്തു നിന്ന് ജബൽപൂരിലേക്ക് സ്‌ഫോടക വസ്തുക്കളുമായി യാത്ര തിരിച്ച നേവിയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

കുണ്ടന്നൂർ- തേവര പാലം വഴി വരികയായിരുന്ന ട്രക്ക് ആഡംബരക്കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ കൈവരി തകർത്തു വാഹനത്തിന്റെ മുൻഭാഗം പാലത്തിന് പുറത്തേക്കിറങ്ങി നിൽക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനമായതിനാൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആയിരുന്നു മുഴുവൻ സമയ രക്ഷാപ്രവർത്തനവും നടന്നത്.

Read Also : കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അവസാനിച്ചു. സ്‌ഫോടക വസ്തുക്കൾ മറ്റ് രണ്ട് വാഹനങ്ങളിൽ കയറ്റി എൻഎഡിയിലേക്ക് അയച്ചു. അപകടത്തിൽ ആർക്കും പരുക്കുകളില്ല. പൊലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

Story Highlights accident, kundannur fly over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top