പുൽവാമ ഭീകരാക്രമണ അന്വേഷണം: എഫ്ബിഐയ്ക്ക് നന്ദി അറിയിച്ച് എൻഐഎ

nia thanks fbi on pulwama terrorist

പുൽവാമ ഭീകരാക്രമണം അന്വേഷിച്ച എഫ്ബിഐയ്ക്ക് നന്ദി അറിയിച്ച് എൻഐഎ. എഫ്ബിഐ നിർണായകമായ രണ്ട് വിഷയങ്ങളിൽ തെളിവ് നൽകിയിട്ടുണ്ട്. ഐഎസ്‌ഐയും ജേയ്‌ഷേ മുഹമ്മദും ആക്രമണത്തിന് ഭീകരരെ നിയോഗിച്ചത് സംയുക്തമായാണെന്നുള്ള തെളിവുകൾ നൽകിയത് എഫ്ബിഐ ആണ്. സ്‌ഫോടക വസ്തുവിന്റെ സ്വഭാവവും ശ്രോതസും കണ്ടെത്തിയ തെളിവിലേയ്ക്ക് നയിച്ചതും എഫ്ബിഐ നൽകിയ തെളിവാണ്.

അതേസമയം, രണ്ടാം പുൽവാമയ്ക്ക് ശ്രമം നടന്നതായി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇതിനായുള്ള തയാറെടുപ്പുകളും ജേയ്‌ഷേ നടത്തിയിരുന്നു. പ്രധാന സൈനിക കേന്ദ്രത്തിലെക്കുള്ളതായിരുന്നു ആക്രമണ പദ്ധതി.

പുൽവാമയിലെ പങ്കിന് ഇന്ത്യൻ എജൻസികൾ തെളിവ് കണ്ടെത്തിയതോയതോടെ ആക്രമണം മാറ്റി വയ്ക്കാൻ ഐഎസ്‌ഐ നിർദേശിച്ചു. പുൽവാമയിലെ പാകിസ്താന്റെ പങ്കിനുള്ള തെളിവുകൾ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചതിൽ പാക്ക് സർക്കാരും ഐഎസ്‌ഐയും കടുത്ത അതൃപ്തി ഭീകര സംഘങ്ങളെ അറിയിച്ചിരുന്നു.

Story Highlights nia thanks fbi on pulwama terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top