പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഏക വനിത; ഇത് ജെയ്‌ഷെയുമായി അടുത്ത ബന്ധമുള്ള 23 കാരി

പുൽവാമ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏക വനിതയാണ് ഇൻഷാ ജാൻ. നാൽപ്പത് പേരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ജെയ്‌ഷെ മുഹമ്മദ് സംഘടനയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തത് കൊടുത്തത് ഇൻഷയാണ്.
കശ്മീരിൽ കഴിഞ്ഞ മാർച്ചിൽ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ട പാകിസ്താനി ബോംബർ മുഹമ്മദ് ഉമർ ഫറൂഖുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇൻഷാ ജാനെന്ന് എൻഐഎ പറയുന്നു. ഇരുവരും തമ്മിൽ കൈമാറിയ മെസ്സേജുകൾ എൻഐക്ക് ലഭിച്ചിട്ടുണ്ട്. 13,500ല പേജുള്ള ചാർജ് ഷീറ്റാണ് എൻഐഎ തയാറാക്കിയിരിക്കുന്നത്.
ഇൻഷാ ജാന്റെ പിതാവ് താരിഖ് പീറിനും ഇരുവരും തമ്മിലുള്ള ബന്ധം അറിയാമായിരുന്നുവെന്ന് എൻഐഎ പറയുന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രകരായിരുന്ന ഉമർ ഫറൂഖ്, സമീർ ദർ, ആദിൽ അഹ്മദ് ദർ ന്നെിവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയത് താരിഖ് പറും മകൾ ഉമർ ഫറൂഖും ചേർന്നാണ്.

സുരക്ഷാ സേനയുടെ നീക്കങ്ങളെ കുറിച്ച് ഉമർ ഫറൂഖിന് ഇൻഷ വിവരങ്ങൾ നൽകുമായിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവൻ മൻസൂർ അസ്ഹറിന്റെ സഹോദരീ പുത്രനാണ് ഉമർ. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ കൂടിയാണ് മസൂദ് അസ്ഹർ.
Story Highlights – Pulwama Attack, The 23 Year Old Woman Who Helped The Terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here