Advertisement

സെക്രട്ടേറിയറ്റിലെ തീപിടുത്തം; പൊലീസുകാർക്കെതിരെ നടപടിയ്ക്ക് സാധ്യത

August 27, 2020
Google News 1 minute Read

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കെതിരെ നടപടിയ്ക്ക് സാധ്യത. പൊലീസുകാർക്ക് പുറമേ സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും.

മാത്രമല്ല, സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നൽകിയില്ലെന്നതു സംബന്ധിച്ച കാര്യവും പരിശേധിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

അതേസമയം, സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയർഫോഴ്സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയതും സമാന റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.

പൊതുഭരണ വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തെ ദൃശ്യങ്ങൾ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ കത്തിയ ഫയലിന്റെ കാര്യത്തിലും വ്യക്തത ലഭിക്കുമെന്നാണ് നിഗമനം.

Story Highlights -secretariat fire, action against the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here