കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ; മുഴുവൻ സമയ നേതാവ് വേണമെന്ന് കപിൽ സിബൽ

കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഈയൊരു സാഹചര്യത്തിൽ പാർട്ടിക്ക് മുഴുവൻ സമയ നേതാവ് വേണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് 22 നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് കപിൽ സിബലിന്റെ പ്രതികരണം. ഗാന്ധി കുടുംബത്തിലെ ആരെയും അവഗണിക്കാനല്ല ഇടക്കാല അധ്യക്ഷയ്ക്ക് കത്തയച്ചതെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടിയെ പുനഃരുദ്ധരിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിൽ പങ്കുചേരാനാണ് ആഗ്രഹിക്കുന്നത്. ഇത് പാർട്ടി ഭരണഘടനയോടും കോൺഗ്രസ് പാരമ്പ്യത്തോടുമുള്ള കടമയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകർത്ത സർക്കാറിനെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
Read Also :കോൺഗ്രസിൽ ഭിന്നത; രാഹുൽ ഗാന്ധിക്കെതിരെ കപിൽ സിബലും ഗുലാം നബി ആസാദും
നേരത്തെ കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അയച്ച കത്തിൽ കപിൽ സിബലും ഒപ്പുവെച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടി പ്രവർത്തക സമിതിയോഗത്തിൽ കപിൽ സിബലിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തുകയും ചെയ്തിരുന്നു.
Story Highlights – Congress, Kapil sibal, sonia gandhi, Rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here