Advertisement

സ്വർണക്കടത്ത് കേസ്: സി-ആപ്റ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

August 28, 2020
Google News 2 minutes Read
customs to interrogate c apt officials

സ്വർണക്കടത്ത് കേസിൽ സി-ആപ്റ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി-ആപ്റ്റിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയ്യാറെടുക്കുന്നത്. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം. കോൺസുലേറ്റിൽ നിന്നുള്ള പാർസൽ സി-ആപ്റ്റിൽ എത്തിച്ചപ്പോൾ വാങ്ങിച്ചവരും എടപ്പാളിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരുമായ ജീവനക്കാരിൽ നിന്നാണ് മൊഴിയെടുക്കുക. ഉന്നതതല നിർദേശത്തെ തുടർന്നാണ് പാർസൽ വാങ്ങിവച്ചതെന്നും എടപ്പാളിലേക്ക് കൊണ്ട് പോയതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു.

അതേസമയം യുഎഇ കോൺസുലേറ്റിലെ ചിലർ സി-ആപ്റ്റിൽ നിത്യസന്ദർശകർ ആയിരുന്നെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നും സ്ഥാപനത്തിലേക്ക് തുടർച്ചയായി പാക്കറ്റുകൾ വന്നിരുന്നു. കോൺസുലേറ്റിലെ കാറുകളും സ്ഥിരമായി സിആപ്റ്റിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം വ്യക്തത വരുത്തുകയാണ് കസ്റ്റംസിന്റെ നീക്കം.

Story Highlights customs to interrogate c-apt officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here