Advertisement

ടോം ബാന്റണ് ആദ്യ ടി-20 അർധസെഞ്ചുറി; ഇംഗ്ലണ്ട് ബാറ്റിംഗ് പുരോഗമിക്കുന്നു

August 28, 2020
Google News 2 minutes Read
England batting vs pakistan

പാകിസ്താനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് പുരോഗമിക്കുന്നു. 13 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്. യുവ ബാറ്റ്സ്മാൻ ടോം ബാന്റൺ അർദ്ധസെഞ്ചുറി നേടി. ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ടോം ബാൻ്റൺ എന്നിവരാണ് പുറത്തായത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാബർ അസമിനു പിഴച്ചില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയെ (2) ഇമാദ് വാസിം സ്വന്തം പന്തിൽ പിടികൂടി. രണ്ടാം വിക്കറ്റിൽ ഡേവിഡ് മലൻ-ടോം ബാൻ്റൺ സഖ്യം ഒത്തുചേർന്നു. എന്നാൽ, ഉജ്ജ്വലമായി പന്തെറിഞ്ഞ പാക് ബൗളർമാർ ഇരുവർക്കും സ്വതന്ത്രമായി സ്കോർ ചെയ്യാൻ അവസരം നൽകിയില്ല. 9ആം ഓവർ മുതലാണ് ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയത്. തൊട്ടു പിന്നാലെ ഡേവിഡ് മലൻ (23) റണ്ണൗട്ടായി. രണ്ടാം വിക്കറ്റിൽ ബാൻ്റണുമായി 71 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മലൻ മടങ്ങിയത്. ഇതിനിടെ 33 പന്തുകളിൽ ബാൻ്റൺ തൻ്റെ ആദ്യ ടി-20 ഫിഫ്റ്റി കുറിച്ചു.

Read Also : പാകിസ്താന് ബാറ്റിംഗ് തകർച്ച; പ്രതീക്ഷ ബാബർ അസമിൽ

മലനു പിന്നാലെ ക്യാപ്റ്റൻ ഓയിൻ മോർഗൻ ക്രീസിലെത്തി. നേരിട്ട ആദ്യ പന്ത് തന്നെ ഫിഫ്റ്റിയടിച്ചാണ് മോർഗൻ തുടങ്ങിയത്. ഇരുവരും മത്സരിച്ച് ആക്രമിച്ചതോടെ സ്കോർ കുതിച്ചുയർന്നു. ഇന്നിംഗ്സ് മുന്നോട്ടു പോകവേ 42 പന്തുകളിൽ 4 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 71 റൺസെടുത്ത ബാൻ്റണെ ഷദബ് ഖാൻ ഇമാദ് വാസിമിൻ്റെ കൈകളിൽ എത്തിച്ചു. 35 റൺസിൻ്റെ മിന്നൽ കൂട്ടുകെട്ടിനു ശേഷമായിരുന്നു ബാൻ്റൺ മടങ്ങിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിലാണ്. മോർഗൻ (11), മൊയീൻ അലി (0) എന്നിവരാണ് ക്രീസിൽ.

Story Highlights England batting vs Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here