സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം : സുപ്രിംകോടതി

അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.
എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവർ യുജിസിയെ സമീപിക്കണം. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാൻ പറ്റില്ല.
സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികൾക്ക് പരീക്ഷ റദ്ദാക്കാൻ പറയാൻ കഴിയും. പക്ഷേ മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് പറയാൻ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിക്ക് കഴിയില്ല. അത് അതോറിറ്റിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണെന്നും സുപ്രിംകോടതി പറഞ്ഞു.
Story Highlights – final year exams to be held says supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here