ഭാര്യയുടെ പേര് തന്റെ പേരിനൊപ്പം സ്വീകരിച്ച് ഭർത്താവ്; ട്വീറ്റ് ശ്രദ്ധേയം

വിവാഹിതയാക്കുന്നതോടെ സ്ത്രീകളിൽ പലരും പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് പതിവാണ്. എന്നാൽ, വിവാഹത്തോടെ ഭാര്യയുടെ പേര് ഒപ്പം ചേർക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ ട്വീറ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള റയാൻ മോറിസൺ എന്ന യുവാവാണ് ന്റെ പ്രിയതമയുടെ പേര് ഒപ്പം ചേർക്കുന്നത്. നാളെ ഞാൻ വിവാഹിതനാവുകയാണെന്നും എന്റെ ഭാര്യയുടെ പേര് കൂടെ ചേർക്കുന്നുമായിരുന്നു റയാൻ മോറിസൺ ട്വിറ്ററിൽ കുറിച്ചത്. പിന്നീട് അതിനുള്ള വിശദീകരണവും ഒപ്പം ചേർക്കാൻ റയാൻ മറന്നില്ല. ജപ്പാൻകാരനായ ഭാര്യാപിതാവിന്റെ പേരാണ് ഭാര്യയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യപിതാവിന് സഹോദരങ്ങൾ ഇല്ലാത്തതുകൊണ്ടും ഭാര്യക്ക് ഒരു സഹോദരി മാത്രമായതുകൊണ്ടും അവരുടെ പേര് കൈമാറാൻ കഴിയില്ല. അതിനാലാണ് തന്റെ പേരിനൊപ്പം ഭാര്യയായ മിയോഷിയുടെ പേര് ചേർക്കാൻ തീരുമാനിച്ചതെന്ന് റയാൻ പറയുന്നു.

ഭാര്യയുടെ പേര് തന്റെ പേരിനൊപ്പം ചേർക്കാൻ തയാറായ റയാനെ അഭിനനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. റയാന്റെ ഊ തീരുമാനം സ്വാഗതാര്ഡഹമാണെന്നും ഒരാൾ ട്വീറ്റ് ചെയ്തു.

Story Highlights – I am getting married, so my name with wife’s name

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top