ഇടുക്കി രൂപതാ ബിഷപ്പ് അടക്കം ആറ് വൈദികര്‍ക്ക് കൊവിഡ്

covid

ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് ഉള്‍പ്പെടെ ആറ് വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ നിലവില്‍ കട്ടപ്പന ഫൊര്‍ത്തുണാത്തുസ് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ്. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് രൂപതാ കേന്ദ്രം അറിയിച്ചു. രൂപതാ കേന്ദ്രവുമായി ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ സര്‍ക്കാര്‍ നിബന്ധനകളനുസരിച്ച് ക്വാറന്റീനില്‍ പോകണം.

അതേസമയം, ഇടുക്കിയില്‍ ഇന്ന് 49 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ അഞ്ചു പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും രോഗബാധയുണ്ടായി. 36 പേര്‍ ഇന്നു ജില്ലയില്‍ രോഗമുക്തി നേടി

Story Highlights Idukki diocese bishop, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top